ബജറ്റ് 2026-27
ആമുഖം
നമ്മുടെ പഞ്ചായത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി തയ്യാറാക്കിയ ഈ വർഷത്തെ ബഡ്മറ്റ് ഭരണസമിതി മുമ്പാകെ സമർപ്പിക്കുകയാണ്. ഈ ബഡറ്റ് വെറും വരുമാന ചെലവ് കണക്കുകൾ മാത്രമല്ല നമ്മുടെ നാടിൻ്റെ ഭാവി വികസനത്തിനുള്ള ഒരു മാർഗ്ഗരേഖ കൂടിയാണ് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ ഭവനനിർമ്മാണം, കുടിവെള്ളം, ശുചിത്വം, റോഡ് വികസനം, ആരോഗ്യ മേഖല, സ്ത്രീ- ശിശുക്ഷേമം തുടങ്ങിയ മേഖലകൾക്ക് ഈ ബഡൂറ്റിൽ വേണ്ടത്ര പ്രാധാന്യം നൽകിയിട്ടുണ്ട്. സാമ്പത്തിക വിഭവങ്ങൾ വിനിയോഗിക്കുകയും വരുമാനം കാര്യക്ഷമമായി വർദ്ധിപ്പിക്കുന്നതിനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയും ചെയ്യുന്നത് നമ്മുടെ പ്രധാന ലക്ഷ്യമാണ്. വരുമാനത്തിൻ്റെ മുൻകൂർ ശേഖരണം നികുതി പിരിവ് ശക്തിപ്പെടുത്തൽ, നികുതി ചോർച്ച തടയൽ, സ്പോൺസർഷിപ്പ് ക്രൌഡ് ഫണ്ടിംഗ് തുടങ്ങിയ സാമ്പത്തിക സാധ്യതകൾ പ്രയോജനപ്പെടുത്തൽ എന്നിവ വഴി പഞ്ചായത്തിൻ്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാക്കാൻ നാം ശ്രമിക്കും.നൽകിക്കൊണ്ടിരിക്കുകയാണ്. സ്ത്രീ ശാക്തീകരണത്തിന് നമ്മുടെ പഞ്ചായത്ത് എപ്പോഴും മുൻഗണന അതിന്റെ ഭാഗമായി കുടുംബശ്രീ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുകയും വനിതകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ പിന്തുണയും പരിശീലനവുംനൽകുകയുംചെയ്യും. ഇതിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യവും സാമൂഹിക മുന്നേറ്റവും ഉറപ്പാക്കാൻ സാധിക്കും. ആരോഗ്യ മേഖലയിലും പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. പ്രാഥമിക ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാതൃശിശു സംരക്ഷണ പരിപാടികൾ ശക്തിപ്പെടുത്തു ന്നതിനും ജീവിതശൈലി രോഗങ്ങൾ തടയുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും ആവശ്യമായ നടപ്പിലാക്കുന്നതാണ്. ജനപങ്കാളിത്തം പദ്ധതികൾ സുതാര്യവും ഉത്തരവാദിത്വവുമുള്ള ഭരണത്തിലൂടെ ഉറപ്പാക്കി നമ്മുടെ പഞ്ചായത്തിനെ വികസനത്തിന്റെ്റെ പുതിയ ഉയരങ്ങളിലേക്ക് എത്തിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
ഈ ബഡ്മറ്റ് നമ്മുടെ പഞ്ചായത്തിൻ്റെ സമഗ്ര വികസനത്തിന് വഴി തെളിയിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട് ഈ ബഡ്മറ്റ് നിങ്ങൾക്ക് മുമ്പാകെ അവതരിപ്പിക്കുന്നു.