പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്നു

നളിനി നല്ലൂർ

പ്രസിഡൻറ്

കിണറുള്ളതിൽ മൊയ്തു

വൈസ് പ്രസിഡൻറ് &ചെയർമാൻ ധനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി

ശ്രീഷ ഗണേഷ്

ചെയർപേഴ്സൺ,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജംഷീദ ടി എം

ചെയർപേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഇ പി സജീവൻ

ചെയർമാൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അനീഷ് കുമാർ ടി പി

സെക്രട്ടറി

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

കോഴിക്കോട് ജില്ലയിലെ,കൊയിലാണ്ടി താലൂക്കിൽ പേരാമ്പ്ര ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്ത് ആണ് ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്. വിസ്തീർണം 21.61 ചതുരശ്ര കിലോമീറ്റർ അതിരുകൾ:വടക്ക് വേളം, പേരാമ്പ്ര, തിരുവള്ളൂർ പഞ്ചായത്തുകളും, തെക്ക് മേപ്പയൂർ, നൊച്ചാട്, തുറയൂർ പഞ്ചായത്തുകളും, പടിഞ്ഞാറ് തിരുവള്ളൂർ, മണിയൂർ പഞ്ചായത്തുകളും, കിഴക്ക് പേരാമ്പ്ര പഞ്ചായത്തുമാണ് 

മുയിപ്പോത്ത്, ആവള , ചെറുവണ്ണൂർ,പന്നിമുക്ക്,കക്കറ മുക്ക് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങൾ

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

വീരേതിഹാസങ്ങളുടെ ചരിത്രമുറങ്ങുന്ന കടത്തനാടൻ കളരിയുടെ അയോധനമുറകളിൽ പ്രാവീണ്യം നേടിയവർ ചെറുവണ്ണൂരിൽ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമര പാരമ്പര്യമുള്ള ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ, ക്വിറ്റിന്ത്യാ സമരത്തിൽ ഇ.സി. അപ്പുനമ്പ്യാർ, ഇ. വാസു എന്നിവർ നേതൃത്വം നൽകിയിട്ടുണ്ട്, കൂടാതെ കൂത്താളി കർഷക സമരവും ഇവിടെ നടന്നു. സുഭാഷ് ചന്ദ്രബോസിന്റെ ഐ.എൻ.എ.-യിൽ പ്രവർത്തിച്ച മിലിട്ടറി ചാത്തു എന്ന കോട്ടച്ചാലിൽ മീത്തൽ ചാത്തുവും മലോൽമീത്തൽ കണ്ണനും ഈ പഞ്ചായത്ത് നിവാസികളായിരുന്നു. പ്രസിദ്ധ സാഹിത്യകാരനായ ആവള ടി. കുഞ്ഞിരാമക്കുറുപ്പ്, 'പുല്ലാങ്കുഴൽ', 'കവനമഞ്ജരി' എന്നീ പുസ്തകങ്ങളുടെ രചയിതാവായ കവി ചെറുവണ്ണൂർ പി. നാരായണൻ നായർ, പ്രശസ്ത കലാകാരൻ കൊഴക്കോടൻ നാരായണൻ നായർ എന്നിവർ ഈ പ്രദേശവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1983-ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത ചാനിയൻ കടവ് പാലം പഞ്ചായത്തിലെ യാത്രാസൗകര്യത്തിൽ വലിയ മാറ്റം വരുത്തി.

കൂടുതൽ വായിക്കുക